IndiaLatest

പാര്‍ലമെന്ററി യോഗത്തില്‍ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം

“Manju”

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയത്തിന് പിന്നാലെ നടന്ന പാര്‍ലമെന്ററി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം നല്‍കി ബിജെപി നേതാക്കള്‍. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. ‘മോദി ജി കാ സ്വാഗത് ഹേഎന്ന മുദ്രാവാക്യങ്ങളോടൊപ്പമാണ് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ വരവേറ്റത്.

കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, അമിത് ഷാ, അശ്വിനി വൈഷ്ണവ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ബിജെപിയുടെ ആദ്യ യോഗം. നിയമസഭാ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്റ് ഹൗസിലെ ബാലയോഗി ഓഡിറ്റോറിയത്തിലായിരുന്നു യോഗം നടന്നത്.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് പുതിയ മന്ത്രിസഭകളെ നയിക്കാൻ പ്രാപ്തിയുള്ള മുഖ്യമന്ത്രിാരെ തിരഞ്ഞെടുക്കുക എന്നതാണ് ബിജെപിയുടെ പ്രധാനദൗത്യമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button