Uncategorized

പാന്‍ – ആധാര്‍ ബന്ധിപ്പിക്കാന്‍ മാര്‍ച്ച്‌ 31 വരെ

“Manju”

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യാനുള്ള അവസാന തിയ്യതി മാര്‍ച്ച്‌ 31 ആണ്. സാമ്പത്തിക ഇടപാടുകള്‍ കാര്യക്ഷമമാക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമായാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എല്ലാ നികുതിദായകരോടും 2023 മാര്‍ച്ച്‌ 31 ന് മുമ്പ് 1,000 രൂപ പിഴയോടെ ഇത് ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച്‌ 31ന് മുമ്പ് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നും എല്ലാ സാമ്പത്തിക ഇടപാടുകളും തടസപ്പെടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പോലും ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നത് സംബന്ധിച്ച്‌ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ചെയ്തില്ലെങ്കില്‍ എന്‍എസ്‌ഇ, ബിഎസ്‌ഇ പോലുള്ള സാമ്പത്തിക വിപണികളില്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല.

Related Articles

Back to top button