InternationalLatest

ഒമാൻ സുല്‍ത്താൻ ഇന്ത്യയിലേക്ക്

“Manju”

മസ്കറ്റ്: ഒമാൻ സുല്‍ത്താൻ ഹൈതം ബിൻ താരിഖ് ഈ മാസം 16ന് ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും..
2020ല്‍ അധികാരത്തിലെത്തിയ ശേഷം ഹൈതം ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. സന്ദര്‍ശനം ഇന്ത്യയുമായുള്ള ഒമാന്റെ നയതന്ത്ര ബന്ധത്തിലെ നിര്‍ണായക നാഴികക്കല്ലാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്ന ഒമ്ബത് കാബിനറ്റ് മന്ത്രിമാരും സുല്‍ത്താനൊപ്പം ഇന്ത്യയിലെത്തും. ഖാബൂസ് ബിൻ സെയ്ദാണ് അവസാനമായി ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ഒമാൻ സുല്‍ത്താൻ. 1997ലായിരുന്നു ഇത്.

Related Articles

Back to top button