IndiaInternationalKeralaLatest

ഫ്രണ്ട്ഷിപ്പ് ഡേ ആഗസ്റ്റ് 2ന്

“Manju”

ശ്രീജ.എസ്

ദില്ലി: നമ്മുടെ ജീവിതത്തിലെ സൗഹൃദബന്ധം വളര്‍ത്തുന്നതിനായി ലോകമെമ്പാടും അന്താരാഷ്ട്ര സൗഹൃദ ദിനം ആഘോഷിക്കുകയാണ്. ലോകത്തില്‍ ജൂലൈ 30നാണ് ഫ്രണ്ട്ഷിപ്പ് ദിനം ആഘോഷിക്കപ്പെടുന്നത്. സുഹൃത്തുക്കളെ കണ്ടും സന്ദേശങ്ങള്‍ അയച്ചും ഇന്ന് ലോകം സൗഹൃദ ദിനം ആഘോഷിക്കുകയാണ്. എന്നാല്‍ ഈ സൗഹൃദ ദിനം ഇന്ത്യയില്‍ ആഘോഷിക്കുന്നത് മറ്റൊരു ദിവസമാണ്. ആഗസ്റ്റിലെ ആദ്യ ഞായറാഴ്ചകളിലാണ് ഇന്ത്യയില്‍ സൗഹൃദദിനം ആഘോഷിക്കപ്പെടുന്നത്. ഇത്തവണ അത് ആഗസ്റ്റ് രണ്ടാം തീയതിയാണ്.

ലോകത്ത് സൗഹൃദ ദിനം ആഘോഷിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് 1958ല്‍ പാരഗ്വായ് ആയിരുന്നു. തുടര്‍ന്ന് 2011 യുഎന്‍ ജനറല്‍ അസംബ്ലി ജൂലായ് 30നെ അന്താരാഷ്ട്ര സൗഹൃദ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. സമാധാന ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുക, കമ്മ്യൂണിറ്റികള്‍ക്കിടെയില്‍ സൗഹൃദം ഊട്ടിയുറപ്പിക എന്നിവയായിരുന്നു സൗഹൃദ ദിനം ആഘോഷിക്കാന്‍ ഒരു ദിവസം കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്.

Related Articles

Back to top button