LatestThiruvananthapuram

വാഹനങ്ങള്‍ക്ക് നേരേ കല്ലേറ്

“Manju”

തിരുവനന്തപുരം : ഭവന സമുച്ചയത്തിലെ താമസക്കാരുടെ വാഹനങ്ങള്‍ എറിഞ്ഞുതകര്‍ത്തതായി പരാതി . വഞ്ചിയൂരിന് സമീപമാണ് സംഭവം .അംബുജവിലാസം റോഡ് പി.ആര്‍.എസ്. കോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് നേരേയാണ് കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായത്.

ആക്രമണത്തില്‍ ഒരു കാറിന്റെ ചില്ല് തകരുകയും നാല് വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു. അര്‍ധരാത്രി 12.15-ഓടെ ഓട്ടോറിക്ഷയിലെത്തിയ മൂന്നുപേരാണ് കല്ലേറു നടത്തിയതെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നത് .

Related Articles

Back to top button