KeralaLatest

66854 വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് കുവൈത്ത് റദ്ദാക്കി

“Manju”

കുവൈത്ത് സിറ്റി : കുവൈത്തിൽ നിയമവിരുദ്ധ മാർഗത്തിലൂടെ വിദേശികൾ എടുത്ത 66,854 ഡ്രൈവിങ് ലൈസൻസുകൾ 12 മാസത്തിനിടെ പിൻവലിച്ചതായി ട്രാഫിക് ഡിപാർട്ട്മെന്റ് അറിയിച്ചു. വീസ റദ്ദാക്കി രാജ്യം വിട്ടവരുടെയും ലൈസൻസ് റദ്ദാക്കിയവയിലുണ്ട്. പ്രത്യേക സമിതി പഠന വിധേയമാക്കിയാണ് നിയമവിരുദ്ധമായ ലൈസൻസുകൾ കണ്ടെത്തിയത്.

2 വർഷമെങ്കിലും കുവൈത്തിൽ ജോലി ചെയ്ത കുറഞ്ഞത് 600 ദിനാർ ശമ്പളവും ബിരുദവും ഉള്ള വിദേശികൾക്കു മാത്രമേ കുവൈത്തിൽ ഡ്രൈവിങ് ലൈസൻസിനു അപേക്ഷിക്കാനാകൂ. എന്നാൽ വ്യാജ രേഖകൾ സമർപ്പിച്ചും മറ്റും പലരും ലൈസൻസ് നേടിയതായി കണ്ടെത്തിയതോടെയാണ് നിയമം കൂടുതൽ കർശനമാക്കി. ഇതിന്റെ ഭാഗമായി ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും ഡിജിറ്റലാക്കി. കാലാവധി ഒരു വർഷമാക്കി ചുരുക്കുകയും ചെയ്തു. മൈ ഐഡന്റിറ്റി ആപ് വഴി മാത്രമേ ഇനി ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ ലഭിക്കൂ.

Related Articles

Back to top button