InternationalLatest

പെന്റ ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്ബനീസ് എം ഡി ശ്യാം നായര്‍ ദുബൈയില്‍ അന്തരിച്ചു

“Manju”

സിന്ധുമോൾ. ആർ

ദുബൈ: ഗള്‍ഫിലെ പെന്റ ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്ബനീസ് എം ഡി ശ്യാം നായര്‍ ദുബൈയില്‍ അന്തരിച്ചു. 71 വയസായിരുന്നു ഇദ്ദേഹത്തിന്. തിരുവനന്തപുരം തക്കല സ്വദേശിയാണ് അദ്ദേഹം. സംസ്‌കാരം നാളെ ഉച്ചക്ക് ജബല്‍അലി ശ്മശാനത്തില്‍ നടക്കുന്നതാണ്. ഇന്ത്യ, യു എ ഇ, ഒമാന്‍, കുവൈത്ത്, മലേഷ്യ , ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പെന്റ ഗ്ലോബല്‍. 40 വര്‍ഷമായി ഗള്‍ഫിലുള്ള ശ്യാം നായര്‍ 2006 ലാണ് സ്ഥാപനം ആരംഭിക്കുകയുണ്ടായത്. ഭാര്യ: ശശികുമാരി നായര്‍. മക്കള്‍: സുജയ്‌നായര്‍, സുഷ (യു കെ)

Related Articles

Back to top button