IndiaInternationalKeralaLatest

ജൂലൈ മാസത്തില്‍ പുതിയ ഫിനാന്‍സ് ഓഫറുകള്‍ പ്രഖ്യാപിച്ച്‌ ടൊയോട്ട

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍സ് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഫിനാന്‍സ് പദ്ധതികളും ഓഫറുകളും പ്രഖ്യാപിച്ചു. ടൊയോട്ട യാരിസിനും ഗ്ലാന്‍സക്കും 55ശതമാനം വരെ ബൈ ബാക്ക് ഓഫര്‍ ലഭ്യമാകും. ഇന്നോവ ക്രിസ്റ്റക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ തിരിച്ചടവ് തുകയായ 9999രൂപ തുടങ്ങിയ കുറഞ്ഞ ഇ.എം.ഐ. സ്കീം പോലുള്ള നിരവധി ശ്രദ്ധേയമായ പദ്ധതികളും കമ്പനി ആരംഭിച്ചു. ഉപഭോക്താക്കളുടെ സാമ്പത്തിക ആസൂത്രണം സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് രാജ്യത്തെ എല്ലാ ടൊയോട്ട മോഡലുകളിലുമായി മൂന്ന് മാസത്തെ ഇഎംഐ മാറ്റിവയ്ക്കലും നടപ്പിലാക്കും.

ഉപഭോക്താക്കള്‍ക്കാണ് പ്രഥമ പരിഗണന എന്ന തത്ത്വത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും, ദ്രുതവും ചെലവ് കുറഞ്ഞതും സുതാര്യവും വ്യക്തിഗതവുമായ സേവനങ്ങള്‍ നല്‍കുക വഴി ഞങ്ങളുടെ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു. മെയ് മാസത്തില്‍ സാക്ഷ്യം വഹിച്ച വില്‍പ്പനയുടെ ഇരട്ടിയിലധികം വളര്‍ച്ച നിലവില്‍ വിപണിയില്‍ കാണിക്കുന്നു എന്നതാണ് നല്ല വാര്‍ത്ത.

Related Articles

Back to top button