IndiaLatest

സൂര്യന്റെ ഇരട്ടയെ തേടി ഗവേഷകര്‍..

“Manju”

ഇരട്ടകളായ കുഞ്ഞുങ്ങളെ കുറിച്ച്‌ കേട്ടിട്ടില്ലേ , അതുപോലെ തലയ്‌ക്ക് മുകളില്‍ കത്തി ജ്വലിച്ച്‌ നില്‍ക്കുന്ന സൂര്യന്‍ ജനിച്ചപ്പോഴും ഒറ്റക്കല്ലായിരുന്നു, കൂട്ടിന് ഒരു നക്ഷത്രം കൂടിയുണ്ടായിരുന്നു .
സൂര്യനു ഒരു ഇരട്ടയുണ്ടെങ്കില്‍ തന്നെ അത്ര എളുപ്പത്തില്‍ തിരിച്ചറിയാനാവില്ല. . എങ്കിലും നെമേസിസ് ഇപ്പോള്‍ സൂര്യനില്‍ നിന്നും ഏതാണ്ട് 500 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് അകലെയാവും ഉണ്ടാവുക എന്നാണ് പഠന റിപ്പോര്‍ട്ട് .അതുപോലെ നെപ്റ്റിയൂണ്‍ സൂര്യനില്‍ നിന്നും 30 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് അകലെയാണ്. ഭൂരിഭാഗം ദിനോസറുകളുടെയും ഭൂമിയിലെ വംശനാശത്തിന്റെ പ്രത്യക്ഷ കാരണമായി കരുതുന്നത് നെമെസിസ് ആണ് .
ഒപ്പം മറ്റൊന്ന് കൂടി റിപ്പോര്‍ട്ടില്‍ പറയുന്നു 1.5 പ്രകാശവര്‍ഷം അകലെയുള്ള ഒരു ചുവന്ന കുള്ളന്‍ നക്ഷത്രം സൗരയൂഥത്തിന്റെ ബാഹ്യപരിധികളിലൂടെ ഇടയ്‌ക്കിടെ സഞ്ചരിക്കുന്നതായി കാലിഫോര്‍ണിയ ബെര്‍ക്ക്‌ലി സര്‍വകലാശാലയിലെ റിച്ചാര്‍ഡ് മുള്ളര്‍ എന്ന ജ്യോതിശാസ്ത്രജ്ഞന്‍ പറഞ്ഞിരുന്നു . നെമേസിസുമായി യോജിച്ചു പോകുന്നതാണ് ഈ ചുവപ്പു കുള്ളന്‍ നക്ഷത്രമെന്നും വാദങ്ങളുണ്ട്
യുസി ബെര്‍ക്ക്‌ലിയിലെയും ഹാര്‍വാര്‍ഡ്-സ്മിത്‌സോണിയന്‍ ആസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത് . സൂര്യന്റേതിന് സമാനമായ ഭാരമുള്ള നക്ഷത്രങ്ങള്‍ക്കൊപ്പം കുറഞ്ഞത് ഒരു നക്ഷത്രങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടാകാം എന്നാണ് പഠനത്തില്‍ പറയുന്നത്.
ഒന്നിലേറെ നക്ഷത്രങ്ങള്‍ പലപ്പോഴായി കൂടിച്ചേര്‍ന്ന് ഒരൊറ്റ നക്ഷത്രമായാണ് താരാപഥങ്ങളുണ്ടായതെന്നാണ് ചില വാദങ്ങള്‍ . ഒരുമിച്ചുണ്ടായ നക്ഷത്രള്‍ പിന്നീട് അകന്നു പോയതായും ചില ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു . മിക്കവാറും എല്ലാ നക്ഷത്രങ്ങളും ഒരുമിച്ചാകാം ഉണ്ടായതെന്നാണ് നിഗമനം .
ഭൂമിയില്‍ നിന്നും 600 പ്രകാശവര്‍ഷം അകലെയുള്ള നെബുലയില്‍ നിന്നുള്ള റേഡിയോ തരംഗങ്ങളെക്കുറിച്ച്‌ പഠിച്ച ശേഷമാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് .
റിപ്പോര്‍ട്ടില്‍ അഞ്ച് ലക്ഷം വര്‍ഷം മാത്രം പഴക്കമുള്ള നക്ഷത്രങ്ങളെ ക്ലാസ് 0 നക്ഷത്രം എന്നാണ് വിളിക്കുന്നത്. പത്ത് ലക്ഷം വര്‍ഷങ്ങളുടെ പഴക്കമുള്ളവയെ ക്ലാസ് 1 എന്നും വിളിക്കുന്നു. നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള പൊടി മേഘങ്ങളുടെ ആകൃതിയില്‍ നിന്ന് ഒറ്റയ്‌ക്ക് നില്‍ക്കുന്ന 45 നക്ഷത്രങ്ങളേയും , 19 ഇരട്ട നക്ഷത്രങ്ങളേയും കണ്ടെത്തി . രണ്ട് നക്ഷത്രങ്ങളേക്കാള്‍ കൂടുതലുള്ളവ അഞ്ച് താരാപഥങ്ങള്‍ എന്നും അറിയപ്പെടുന്നു
ഇവയെക്കുറിച്ച്‌ നടത്തിയ പഠനത്തില്‍ നിന്നാണ് സൂര്യന്റെ സൃഷ്ടിസമയത്ത് ഒന്നിലേറെ നക്ഷത്രങ്ങളും ഉണ്ടായേക്കാമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്

Related Articles

Back to top button