InternationalLatest

നീന്തല്‍ കുളത്തില്‍ ചരിത്രം കുറിച്ച് എമ്മ മക്വിയോണ്‍

“Manju”

ടോക്കിയോ: ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ എമ്മ മക്വിയോണ്‍. വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലിലും, 4×100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയതോടെയാണ് എമ്മ മക്വിയോണ്‍ ചരിത്ര നേട്ടം സ്വന്തമാക്കിയയത്.

ഇതോടെ ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ സ്വന്തമാക്കിയ മൈക്കല്‍ ഫെല്‍പ്സ്, മാര്‍ക്ക് സ്പിറ്റ്സ്, മാറ്റ് ബിയോണ്‍ഡി എന്നിവര്‍ക്കൊപ്പം 27കാരിയായ താരം ഇടം പിടിച്ചു. അതേസമയം, ടോക്കിയോയിലെ നീന്തല്‍ കുളത്തില്‍ നിന്നും നാല് സ്വര്‍ണവും മൂന്ന് വെങ്കലവുമാണ് എമ്മ നീന്തിപ്പിടിച്ചത്.

നേരത്തെ ആറ് മെഡലുകള്‍ നേടിയ കിഴക്കന്‍ ജര്‍മനിയുടെ ക്രിസ്റ്റന്‍ ഓട്ടോ (1952), അമേരിക്കയുടെ നതാലി കഫ്‌ലിന്‍ (2008) എന്നിവരായിരുന്നു ഒരു ഒളിമ്പിക്സില്‍ കൂടുതല്‍ മെഡലുകള്‍ നേടിയ വനിത താരങ്ങളെന്ന റെക്കോര്‍ഡ് കയ്യടക്കി വെച്ചിരിക്കുന്നത്. അതേസമയം, ഒളിമ്പിക്സില്‍ ഇതുവരെ അഞ്ച് സ്വര്‍ണവും രണ്ട്‌ വെള്ളിയും നാല് വെങ്കലവുമടക്കം 11 മെഡലുകള്‍ സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയന്‍ താരത്തിനായിട്ടുണ്ട്.

Related Articles

Back to top button