IndiaKeralaLatest

സ്‌പുട്‌നിക്ക് 5 നല്‍കിത്തുടങ്ങി

“Manju”

ഹൈദരാബാദ്: രാജ്യത്തെ അംഗീകാരം ലഭിച്ച മൂന്നാമത് വാക്‌സിനായ സ്‌പുട്‌നിക്ക് 5 നല്‍കിത്തുടങ്ങി. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഇവ നല്‍കിയത്. തെലങ്കാനയും ആന്ധ്രാ പ്രദേശും ഉള്‍പ്പടെ ഒന്‍പതോളം സംസ്ഥാനങ്ങള്‍ തങ്ങളെ വാക്‌സിന്‍ വാങ്ങാന്‍ സമീപിച്ചതായി വാക്‌സിന്റെ ഇന്ത്യയിലെ നിര്‍മ്മാതാക്കളായ ഡോ.റെഡ്‌ഡീസ് അറിയിച്ചു.
നിലവില്‍ ഇറക്കുമതി ചെയ്യുന്ന വാക്‌സിന്റെ വില 948 ആണ്. 5 ശതമാനം നികുതി ചേ‌ര്‍ത്ത് 995.40 രൂപയാണ് വാക്‌സിന്റെ മൊത്ത വില. എന്നാല്‍ വൈകാതെ രാജ്യത്ത് തന്നെ ഉല്‍പാദനം തുടങ്ങുമ്ബോള്‍ വില കുറയുമെന്ന് ഡോ. റെഡ്‌ഡീസ് ലാബ് അറിയിച്ചു.
നിലവില്‍ രാജ്യത്തെ കൊവിഡ് സ്ഥിതി ആശങ്കാജനകമാണ്. 4100 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച്‌ മരിച്ചത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 2.82 ലക്ഷം പേര്‍ക്കാണ് ഒരു ദിവസം രോഗം സ്ഥിരീകരിച്ചത്. മുന്‍പ് ഇത് മൂന്ന് ലക്ഷത്തിന് മുകളിലായിരുന്നു

Related Articles

Back to top button