IndiaLatest

ആഡംബര കപ്പലില്‍ 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

മുംബൈ -ഗോവ ആഡംബര കപ്പലായ കൊര്‍ഡേലിയയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 66 ആയി. 2000 ത്തോളം യാത്രക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് കപ്പല്‍ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കപ്പല്‍ മോര്‍മുഗാവോ ക്രൂയിസ് ടെര്‍മിനലില്‍ നിര്‍ത്തിയിടുകയായിരുന്നു. തുടര്‍ന്ന് കപ്പലിലെ മറ്റ് യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.

പോസറ്റീവായ യാത്രക്കാരില്‍ ചിലര്‍ ഗോവയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറാന്‍ തയാറാകാത്തതിനാലാണ് കപ്പല്‍ മുംബൈയിലേക്ക് തിരിച്ചുപോകാന്‍ നിര്‍ദേശം നല്‍കിയത്. ചിലര്‍ ഗോവയിലെ കോവിഡ് സെന്ററിലേക്ക് ഇപ്പോള്‍ മാറിയിട്ടുണ്ട്.

Related Articles

Back to top button