Uncategorized

ബിഷപ്പ് റൈറ്റ്. റവ. തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പാ ഇന്ന് ആശ്രമം സന്ദര്‍ശിക്കും

“Manju”

തിരുവനന്തപുരം : മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനത്തിന്റേയും റാന്നിനിലയ്ക്കൽ ഭദ്രാസനത്തിന്റേയും ബിഷപ്പ് റൈറ്റ്. റവ. തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പാ ഇന്ന് വൈകിട്ട് 5 മണിക്ക് ആശ്രമം സന്ദര്‍ശിക്കും. അദ്ദേഹത്തോടൊപ്പം 30 പേര്‍ അനുഗമിക്കും. ധ്യാനാത്മകമായ ജീവിത ശൈലികൊണ്ടും ആകര്‍ഷണീയമായ നേതൃത്വം, കരുതലോടെയുള്ള ഇടപെടല്‍, വാക്കും പ്രവര്‍ത്തിയും സമന്വയിക്കുന്ന ഇടയശ്രേഷ്ഠൻ. കാലികമായ ദര്‍ശനങ്ങള്‍ക്ക് അനുസൃതമായി സഭയെ നേരിന്റെയും വിശ്വാസത്തിന്റെ അനുഭവത്തിലേക്ക് നയിക്കുന്ന സഭാപിതാവ്. ബന്ധങ്ങള്‍ക്ക് സ്വന്തം ജീവിതംകൊണ്ട് ഊഷ്മളത പകര്‍ന്ന ഒരു നല്ല വഴികാട്ടി സ്നേഹത്തിന്റെയും കരുതലിന്റെയും മനസ്സിന്റെയും നിറകുടമായ ആചാര്യശ്രേഷ്ഠൻ. എന്നിങ്ങനെ വ്യക്തിത്വം കൊണ്ട് വിശ്വാസികളുടെ ഇടയില്‍ വിശിഷ്ടപദം അലങ്കരിക്കുന്ന ബിഷപ്പ് റൈറ്റ്. റവ. തോമസ് മാര്‍ തിമഥിയോസ് എപ്പിസ്കോപ്പയ്ക്ക് ശാന്തിഗിരിയിലേക്ക് സ്വാഗതം.

 

Related Articles

Back to top button