IndiaLatest

സമാധാന സന്ദേശം പകർന്ന് ഇന്ന് ക്രിസ്മസ്

“Manju”

ക്രിസ്മസ് നല്‍കുന്ന സന്ദേശം

കൊച്ചി: സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശവുമായി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളില്‍ പാതിരാ കുര്‍ബനയിലടക്കം വിശ്വാസികള്‍ വിവിധ പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു.

നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീകളുമായി വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്.

ലോകമെങ്ങുമുള്ളവര്‍ക്ക് ഫ്രാൻസിസ് മാര്‍പാപ്പ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ഒപ്പം ബത്‍ലഹേമിലെ യുദ്ധ ഇരകള്‍ക്കായും അദ്ദേഹം പ്രാര്‍ഥിച്ചു. യേശു ജനിച്ച മണ്ണില്‍ യേശുവിന്റെ സമാധാന സന്ദേശം മരിച്ചുവെന്നു അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി.

യുദ്ധത്തിന്റെ വ്യര്‍ഥമായ യുക്തിയില്‍ സമാധാനം നിരസിക്കപ്പെട്ടു. സന്ദേശത്തില്‍ അദ്ദേഹം ആശങ്ക പങ്കിട്ടു.

കുടിയേറ്റത്തിന്റെയും പാലായനത്തിന്റെയും കഥകൾ അവസാനിക്കുന്നില്ല. ലോകം സമാധാനം വാഴ്ത്തുമ്പോൾ, ലോകം അസമാധാനത്തിലാണ്. എല്ലാ കാർമേഘങ്ങളും മാറി പുതു വസന്തം സമ്മാനിക്കുവാൻ ഈ ക്രിസ്തുമസിലൂടെ കഴിയുവാൻ പ്രാർത്ഥിക്കാം. ഏവർക്കും ക്രിസ്തുമസ് ആശംസകൾ

Related Articles

Back to top button