KeralaLatest

പ്രധാനമന്ത്രിക്കായി മിനി പൂരമൊരുക്കും

“Manju”

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനൊരുങ്ങി തൃശൂര്‍ നഗരി. പ്രധാനമന്ത്രിക്കായി മിനി പൂരം നടത്തുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരുന്നത് ലക്ഷ്യമിട്ടാണ് പാറമേക്കാവ് മിനി പൂരമൊരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. 15 ആനകളെ അണിനിരത്തിയാണ് പൂരം നടത്തുന്നത്.

ജനുവരി രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നത്. ബിജെപിയും മഹിളാ മോര്‍ച്ചയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി വടക്കുംനാഥന്റെ മണ്ണിലെത്തുന്നത്. തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തില്‍ രണ്ട് ലക്ഷം വനിതകള്‍ അണിനിരക്കും.

ജനുവരി മൂന്നിന് പ്രധാനമന്ത്രി റോഡ് ഷോ ന‌ടത്തും. റോഡ് ഷോ സമയത്താണ് പാറമേക്കാവ് പൂരമൊരുക്കുന്നത്. ഇതിനായി പാറമേക്കാവ് ദേവസ്വം സുരക്ഷാ അനുമതികള്‍ തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയു‌ടെ തൃശൂര്‍ സന്ദര്‍ശനം കണക്കിലെടുത്ത് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഇന്ന് ബിജെപി സംസ്ഥാന നേതൃയോഗം ചേരും

Related Articles

Back to top button