IndiaLatest

ഇന്ത്യ റഷ്യ ചൈന സഖ്യം? : ഉച്ചകോടി ഉടനെന്ന് പുടിന്റെ വിശ്വസ്തന്‍

“Manju”

മോസ്കോ: ഇന്ത്യ റഷ്യ ചൈന എന്നീ രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന സംയുക്ത ഉച്ചകോടി ഉടനെ നടക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ വിശ്വസ്തന്‍. പ്രസിഡണ്ടിന്റെ വലംകൈയായ യൂറി ഉഷക്കോവാണ് ഇപ്രകാരമൊരു പ്രഖ്യാപനം നടത്തിയത്.

ബുധനാഴ്ച, വ്ലാഡിമര്‍ പുടിനും റഷ്യന്‍ പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍, പുടിന്‍ ചൈനീസ് പ്രസിഡണ്ടിനെ ധരിപ്പിച്ചുവെന്നും ഉഷക്കോവ് അറിയിച്ചു. സുതാര്യത, പരസ്പര ബഹുമാനം, താല്‍പര്യങ്ങളുടെ പരസ്പര ബഹുമാനം എന്നിവയില്‍ ഊന്നിയായിരിക്കും സഖ്യം രൂപപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചാത്യ ശക്തികളുമായുള്ള നിരന്തരമായ ഉരസലിന്റെ ഫലമായാണ് റഷ്യ, പ്രാദേശിക ശക്തികളുമായി കൈകോര്‍ക്കുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉക്രൈന്‍ സംഘര്‍ഷം കത്തിനില്‍ക്കുന്ന സമയമായതിനാല്‍ ഇത് ശരിയാണെന്ന് വേണം കരുതാന്‍.

Related Articles

Back to top button