IndiaLatest

നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളില്‍ മാറ്റം

“Manju”

ന്യൂഡല്‍ഹി: നിക്ഷേപ പദ്ധതികളുടെ 2024 ജനുവരി മുതലുള്ള പലിശനിരക്കുകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ചെറുകിട നിക്ഷേപ പദ്ധതികള്‍, പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ എന്നിവയ്‌ക്കാണ് പുതിയ പലിശനിരക്കുകള്‍ ബാധകമാവുക. അടുത്ത വര്‍ഷത്തിലെ ജനുവരിമാര്‍ച്ച്‌ പാദത്തിലെ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകള്‍ വര്‍ദ്ധിച്ചത് സാധാരണക്കാര്‍ക്കാവും കൂടുതല്‍ സഹായകരമാവുക. നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വന്നാലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശനിരക്കില്‍ മാറ്റം വന്നിട്ടില്ല.

പത്ത് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധിയുടെ പലിശനിരക്കില്‍ 8.2 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പോസ്റ്റ് ഓഫീസ് വഴിയാണ് ഈ സ്‌കീമില്‍ ചേരാൻ കഴിയുക. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവക്കുള്ള തുക ഇതുവഴി കണ്ടെത്താൻ സാധിക്കും.

Related Articles

Back to top button