KeralaLatest

സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. സ്വകാര്യ ബസ് സര്‍വീസ് ഉണ്ടായിരിക്കില്ല. അതേസമയം ശനി, ഞായര്‍ ദിവസങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. അവശ്യസേവന മേഖലയില്‍ ഉള്ളവര്‍ക്കായി കെ എസ് ആര്‍ ടി സി ഏതാനും സര്‍വീസുകള്‍ നടത്തും. നിര്‍മാണ മേഖലയില്‍ ഉള്ളവര്‍ക്ക് പ്രവര്‍ത്തിക്കാം.

അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ചു മാത്രമേ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ. ടി പി ആര്‍ അടിസ്ഥാനമാക്കി 0 – 5 (എ വിഭാഗം), 5 – 10 (ബി വിഭാഗം), 10 – 15 (സി വിഭാഗം), 15നു മുകളില്‍ (ഡി വിഭാഗം) എന്നിങ്ങനെ പുനക്രമീകരിച്ചിട്ടുണ്ട്. ഇതു പ്രകാരമുള്ള ഇളവുകളും നിയന്ത്രണങ്ങളും ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. ടി പി ആര്‍ പതിനഞ്ചിനു മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം തുടരും.

Related Articles

Back to top button