KeralaLatest

കൊട്ടാരക്കരയില്‍ സുകൃതം ഏകദിന ക്യാമ്പ്

“Manju”
ഡോ. ആര്‍.സിന്ധു രാമകൃഷ്ണനെ സുകൃതം ക്യാമ്പില്‍ ആശ്രമം ജനറല്‍ സെക്രട്ടറി ആദരിക്കുന്നു.

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി ഏരിയകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സുകൃതം ഏകദിന ക്യാമ്പ് നടന്നു. പ്രമുഖ ശാസ്ത്രജ്ഞയും റ്റി.കെ.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡീനും പ്രൊഫസറുമായ ഡോ. ആര്‍. സിന്ധു രാമകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും തന്റെ ആശ്രമാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി മംഗളാനന്ദന്‍ ജ്ഞാനതപസ്വി ആശ്രമ ചിട്ടകളെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. മനസ്സ് വാക്ക് പ്രവര്‍ത്തി ഇവ മൂന്നിലും പരിശുദ്ധി നേടിയാല്‍ ഈശ്വരനില്‍ നിങ്ങള്‍ക്കും ഈശ്വരന് നിങ്ങളോടും സ്നേഹമുണ്ടാകുമെന്ന് സ്വാമി പറഞ്ഞു. മാതൃമണ്ഡലം അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ (പബ്ലിക് റിലേഷന്‍സ്) ശ്രീകുമാരി സെന്‍ ആശംസയര്‍പ്പിച്ചു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി കേക്ക് മുറിച്ച് കുട്ടികളുമായി ക്രിസ്മസ് പുതുവത്സര സന്തോഷം പങ്കുവെയ്ക്കുകയും പ്രൊഫ. ഡോ. ആര്‍.സിന്ധു രാമകൃഷ്ണനെ പൊന്നാട ചാര്‍ത്തി ആദരിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗുരുമഹിമ കോര്‍ഡിനേറ്റര്‍ കുമാരി അഭിരാമി ബി നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button