IndiaLatest

ബാല്‍റാംപൂരില്‍ കടുത്ത മത്സരം…

“Manju”

ദില്ലി; മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാറി വാജ്പേയിയെ ആദ്യമായി പാര്‍ലമെന്റിലേക്ക് അയച്ച മണ്ഡലമാണ് ബാല്‍റാംപൂര്‍, ബിജെപിയുടെ കോട്ടയായി കണക്കാക്കുന്ന മണ്ഡലം. എന്നാല്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് പാര്‍ട്ടി ഇവിടെ നേരിടുന്നത്.

ബല്‍റാംപൂര്‍ മണ്ഡലത്തില്‍ നാല് നിയമസഭ മണ്ഡലങ്ങളാണ് ഉള്ളത്. ബല്‍റാംപൂര്‍, ഗൈശ്രീ, ഉത്രൊള, തുളസിപൂര്‍. നിലവില്‍ ബി ജെ പിയാണ് നാല് മണ്ഡലവും ഭരിക്കുന്നത്. എന്നാല്‍ ഇത്തവണ മണ്ഡലം ബിജെപിക്ക് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്. 2007 ല്‍ ബല്‍റാംപൂരില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) ബിജെപിയും രണ്ട് സീറ്റുകള്‍ വീതം നേടിയിരുന്നു. എന്നാല്‍ 2012ല്‍ സമാജ്വാദി പാര്‍ട്ടി (എസ്പി) നാല് സീറ്റുകളിലും വിജയിച്ചിരുന്നു. 2017 ല്‍ എസ് പിയെ പുറത്താക്കി നാല് മണ്ഡലങ്ങലും ബി ജെ പി പിടിച്ചെടുത്തു. ഇത്തവണ നാല് മണ്ഡലങ്ങളിലും ബി ജെ പിയും സമാജ്വാദി പാര്‍ട്ടിയും നേര്‍ക്ക് നേരാണ് പോരാട്ടം.

Related Articles

Back to top button