IndiaLatest

ഗ്രാമങ്ങളിലേക്കിറങ്ങാന്‍ സിദ്ധ ടീം

മക്കള്‍ ആരോഗ്യം : മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായാണ് സര്‍വ്വേ സംഘടിപ്പിച്ചിരിക്കുന്നത്.

“Manju”
ക്യാംപിലെ ടീമംഗങ്ങള്‍

ചെന്നൈ : സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ചില്‍ സംഘടിപ്പിക്കുന്ന മക്കള്‍ ആരോഗ്യം മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പുതിയ അനുഭവം പ്രദാനം ചെയ്യുന്ന അവസരമാണ് ലഭിച്ചിരിക്കുന്നത്അവര്‍ 52 പേര്‍ തമിഴ് നാട്ടിലെ ഉള്‍ഗ്രാമങ്ങളിലേക്ക് പുതു നിയോഗവുമായി ഇറങ്ങുകയാണ്പഠനത്തിന്റെ ഭാഗമായി അപൂര്‍വ്വം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന അവസരമാണ് ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്. രോഗികളെ വീടുകളിലെത്തി കാണുമ്പോള്‍ അവരുടെ ജീവിത ചുറ്റുപാടുകളും രോഗങ്ങള്‍ പകരുവാനും വരുവാനുമൊക്കെയുള്ള അന്തരീക്ഷം എങ്ങനെയാണെന്നുകൂടി ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ടറിയും.

ഇന്നത്തെ മീറ്റിംഗില്‍ ഓരോ ഗ്രാമത്തിലേക്കും പുറപ്പെടേണ്ട സംഘാംഗങ്ങള്‍ എത്ര, ഓരോരുത്തരും കൈയില്‍ കരുതേണ്ട അത്യാവശ്യ സര്‍വ്വേയ്ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, സാംപിള്‍ മരുന്നുകള്‍. സര്‍വ്വേയില്‍ അടിയന്തിരമായി ഫോക്കസ് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്നിവ സീനിയര്‍ ഫാക്ക്വല്‍റ്റികള്‍ വിശദീകരിച്ചു നല്‍കി.

ക്യാമ്പിനെ ഏകോപിപ്പിക്കുന്ന ഫാക്ക്വല്‍റ്റികള്‍

സര്‍വ്വെ വിശദീകരിച്ചുകൊണ്ട് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. ജനനി ശ്യാമരൂപ ജ്ഞാന തപസ്വിനി, പ്രൊഫ. ജെ.നിനപ്രിയ, പ്രൊഫ. കലൈ സെല്‍വി ബാലകൃഷ്ണന്‍, ഡോ.എസ്. ഭാസ്കരന്‍, ഡോ. എസ്. എല്‍. പ്രകാശ് എന്നിവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സംസാരിച്ചു. നാളെ രാവിലെ മുതല്‍ സര്‍വ്വേ ആരംഭിക്കും. ജനുവരി 7 ന് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന് മുന്നോടിയായിട്ടാണ് സര്‍വ്വേ നടക്കുന്നത്. ജനുവരി ഏഴിന് മക്കള്‍ ആരോഗ്യം പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം തലൈവാസല്‍ വിജയ് നിര്‍വ്വഹിക്കും.

Related Articles

Back to top button