KeralaLatest

മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”
മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പുതുവത്സര സമ്മാനം ഏറ്റുവാങ്ങുന്നു.

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മസ്ക്കറ്റ് ഹോട്ടലില്‍ ഒരുക്കിയ വിരുന്നില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് കേക്ക് മുറിച്ചു. പിന്നീട് സ്വാമി ഗുരുരത്നം ജ്ഞാനതസ്വിയുടെ അടുത്തെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ആശയവിനിയം നടത്തി. കേക്ക്, സര്‍ക്കാര്‍ ഡയറി തുടങ്ങിയവ അടങ്ങുന്ന സമ്മാനപ്പൊതി നല്‍കിയാണ് മുഖ്യമന്ത്രി യാത്രയാക്കിയത്. വിരുന്നില്‍ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

 

Related Articles

Back to top button