ArticleLatest

ഇന്ന് ലോക ചോക്ലേറ്റ് ദിനം; ചോക്ലേറ്റിനുമുണ്ട് ആരോഗ്യ ഗുണങ്ങള്‍

“Manju”

 

ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമാണ്.ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. . . പ്രായവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരു പോലെ ആസ്വദിക്കുന്ന ഈ മധുരത്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. മിഠായിയായോ ഡെസേര്‍ട്ടോ ഷെയ്ക്കോ സ്മൂത്തിയോ അങ്ങിനെ ഏത് രൂപത്തിലും ചോക്ലേറ്റിനു പ്രിയമേറും.

മെക്സിക്കോയിലും തെക്കന്‍ അമേരിക്കയിലും മാത്രം ലഭ്യമായിരുന്ന ചോക്ലേറ്റ് 1500കളിലാണ് യൂറോപ്പിലെത്തുന്നത്. പിന്നീട് ഈ മധുരം എല്ലായിടത്തും ഒരുപോലെ സ്വീകാര്യമായി ഓരോ നാട്ടിലെയും രുചികള്‍ക്കൊപ്പം ഇടകലര്‍ന്നും കയ്പു കലര്‍ന്ന ആ രുചി കൈമോശം പോകാതെയും ചോക്ലേറ്റ് പ്രിയപ്പെട്ട മധുരമായി തുടര്‍ന്നു.

രുചി മാത്രമല്ലായിരുന്നു ചോക്ലേറ്റിനു കടന്നുചെല്ലുന്നിടത്തെല്ലാം പ്രിയം നേടികൊടുക്കാന്‍ സഹായിച്ചത്. ചോക്ലേറ്റ് കൊണ്ടും ചില ആരോഗ്യ ഗുണങ്ങളുമുണ്ട്.
ചോക്ലേറ്റ് ഉപഭോഗം മൂന്നിലൊന്ന് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനം.
പഞ്ചസാരയോ മറ്റു പദാര്‍ത്ഥങ്ങളോ ചേര്‍ക്കാത്ത ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയഭിത്തികള്‍ക്ക് ഏറെ നല്ലതാണ്. മിതമായ രീതിയില്‍ ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും.

ആന്റി ബയോട്ടിക്കളുടെയും ഹെല്‍പ്പര്‍ സെല്ലുകളുടെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ചോക്ലേറ്റിനു കഴിയും.കൊക്കോയില്‍ അടങ്ങിയിട്ടുള്ള തീയോബ്രൊമൈന്‍ എന്ന പദാര്‍ത്ഥം തൊണ്ടവേദനയ്ക്കും ചുമയ്ക്കും ഫലപ്രദമാണ്.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ചോക്ലേറ്റ് നല്ലതാണ്. ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കാനും ഇവ മികച്ച മാര്‍ഗമാണ്. അമിതഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ആവശ്യമായ അളവില്‍ കലോറി അടങ്ങിയിരിക്കുന്നതാണ് പൊണ്ണത്തടി കുറയ്ക്കാന്‍ ചോക്ലേറ്റ് ഉപയോഗിക്കാന്‍ കാരണം.

നല്ല രീതിയില്‍ ദഹനം നടക്കാനും ചോക്ലറ്റ് കഴിക്കുന്നത് സഹായിക്കും. മിതമായ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിനുള്ള രുചികരമായ മാര്‍ഗമാണ്. ചോക്ളറ്റിന്റെ ആൻറിഓക്സിഡൻറി പ്രത്യേകത ഒരുപാട് ആരോഗ്യ ഗുണങ്ങൾ നല്കും. എത്രത്തോളം കൊക്കോയുടെ അളവ് ചോക്ലേറ്റിൽ കൂടുന്നോ അത്രയും ഗുണവും കൂടും

ഗർഭധാരണ സമയത്ത് പതിവായി 30 ഗ്രാം ചോക്ലേറ്റ് കഴിക്കുന്നത് ഗർഭസ്ഥ ശിശു സംരക്ഷണത്തിനും വികസനത്തിനും പ്രയോജനം ചെയ്യും.
ഫിറ്റ്നസ് പരിശീലന സമയത്ത് അൽപ്പം ഇരുണ്ട ചോക്ലേറ്റ് ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കും
ചോക്ലേറ്റ് കഴിച്ചവരിൽ സ്‌ട്രോക്കിന്റെ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു 22 ശതമാനം കുറവാണ്.

ചോക്ലേറ്റ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും മറവിരോഗത്തെ തടയുകയും ചെയ്യും.

ചോക്ലേറ്റ് കഴിക്കുന്നത് മാനസികപിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുന്നു വാലന്റൈൻ ആഴ്ചയിലെ മൂന്നാം ദിവസമായ ചോക്ലേറ്റ് ഡേ ഫെബ്രുവരി ഒമ്പതിനും ലോകമെങ്ങും ആഘോഷിക്കാറുണ്ട്. ഹൃദയങ്ങൾ തമ്മിൽ കൈമാറിയ കണക്കെ മധുരം കൈമാറേണ്ട ദിവസമാണ് അത്. പ്രണയത്തെ വിശേഷിപ്പിക്കാൻ മധുരത്തേക്കാൾ നല്ലൊരു വാക്കില്ല. ഈ മധുരം ചോക്ലേറ്റുകളുടെ രൂപത്തിൽ ഇഷ്ടമുള്ളവർക്ക് പകർന്നു നൽകി പ്രണയത്തെ വീണ്ടും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരാനുള്ള അവസരമായാനത്തിനെ കണക്കാക്കുന്നത് .

Related Articles

Back to top button