KeralaLatest

എല്‍.ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഇനി ഒറ്റ പരീക്ഷ

“Manju”

 

എല്‍.ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഒറ്റ പരീക്ഷ നടത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും പരീക്ഷകളിലെ ചോദ്യങ്ങളെ തരം തിരിച്ച്‌ മാര്‍ക്ക് സമീകരണം നടത്തുന്നതിലെ പോരായ്മകളും പരിഗണിച്ചാണ് ഈ തീരുമാനം. കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളുള്ള ജില്ലയ്ക്കും കുറവുള്ള ജില്ലയ്ക്കുമായി ഒരു ദിവസം പരീക്ഷ നടത്തിയാകും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഇങ്ങനെ ഓരോ ജില്ലയ്ക്കും പരീക്ഷ നടത്തും. മുൻ ചെയര്‍മാൻ എം.കെ.

സക്കീര്‍ കൊണ്ടുവന്ന പരിഷ്‌കാരമാണ് തിരുത്തുന്നത്. നേരത്തേ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയും ഒഴിവാക്കിയിരുന്നു.
യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളിലും പ്രാഥമിക പരീക്ഷ ഒഴിവാക്കാൻ ആലോചനയുണ്ട്. ക്ലര്‍ക്ക് തസ്തികയുടെ വിജ്ഞാപനം 30ന് പുറപ്പെടുവിക്കും. ഡിസംബറില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും.

Related Articles

Back to top button