IndiaLatest

രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്

“Manju”

ന്യൂഡല്‍ഹി: ബുധനാഴ്ച റിപ്പോര്‍ട്ട്‌ ചെയ്ത കൊവിഡ് കേസുകളെക്കാള്‍ കുറവ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്.രാജ്യത്ത് കഴിഞ്ഞ ദിവസം 38,949 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 542 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച്‌ മരിച്ചത് .40,026 പേര്‍ക്ക് അസുഖം ഭേദമായി.നിലവില്‍ 4,30,422 പേരാണ് ചികിത്സയില്‍ തുടരുന്നത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്‌. തുടര്‍ച്ചയായ 25-ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയായി രേഖപ്പെടുത്തി.നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 1.99 ശതമാനമാണ്.

രാജ്യത്ത് 39.5 കോടി വാക്‌സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും.സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും, മൂന്നാം തരംഗത്തെ ചെറുക്കാനുള്ള മുന്‍ കരുതലുകളും യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്യും.

Related Articles

Back to top button