നെടുമങ്ങാട് : ഗുരുവിന്റെ 23-ാംമത് നവഒലി ജ്യോതിര്‍ദിനത്തിന്റെ ഭാഗമായി ആശ്രമം നെടുമങ്ങാട് ഏരിയയുടെ നവഒലി സമ്മേളനം ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ ഉദ്ഘാടനം ചെയ്തു. വേങ്കവിളയിലെ ആശ്രമം ഏരിയ ഓഫീസില്‍ വെച്ച് രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടനം. ഏരിയ ഇന്‍ചാര്‍ജ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ ശാന്തിഗിരി വിദ്യാനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ആനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.എസ്. ഷീജ വിതരണം ചെയ്തു. കോണ്‍ഗ്രസ് മൂഴിമണ്ഡലം പ്രസിഡന്റ് സനല്‍ വേട്ടമ്പള്ളി, ബി.ജെ.പി. പാലോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജി ആര്.ആര്., നവഭാവന റസിഡന്‍സ് അസോസിയേഷന് സ്ഥാപക പ്രസിഡന്റ് വേങ്കവിള സുരേഷ്, വി.എസ്.എൻ.കെ. നടുമങ്ങാട് ഏരിയ കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ സജികുമാര്‍ വി.എസ്., ശാന്തിമഹിമ നെടുമങ്ങാട് ഏരിയ കമ്മിറ്റി ഡെപ്യൂട്ടി കണ്‍വീനര്‍ അഡ്വ. ജിതിന് വി.ആര്., ഗുരുമഹിമ നെടുമങ്ങാട് ഏരിയ കമ്മിറ്റി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കുമാരി പഞ്ചമി സുന്ദര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച യോഗത്തിന് ആശ്രമം നെടുമങ്ങാട് ഏരിയ മുന്‍ സീനിയര്‍ മാനേജര്‍ വി.ഗോപിനാഥന്‍പിള്ള സ്വാഗതവും മാതൃമണ്ഡലം നെടുമങ്ങാട് ഏരിയ കണ്‍വീനര്‍ ഹേമലക്ഷ്മി നന്ദിയും രേഖപ്പെടുത്തി.