InternationalLatest

ജീവിതകാലം മുഴുവന്‍ ഹോട്ടല്‍ മുറിയില്‍ താമസിക്കണമെന്ന ആഗ്രഹവുമായി എട്ടംഗ കുടുംബം;ദിവസ വാടക 11,000

“Manju”

ബെയ്ജിങ്: ചൈനയിലെ എട്ടംഗ സമ്പന്ന കുടുംബം 229 ദിവസമായി താമസിക്കുന്നത്
ഹോട്ടല്‍ മുറിയില്‍. ജീവിതകാലം മുഴുവന്‍ ഹോട്ടലില്‍ താമസിക്കാനാണ് ഇഷ്ടമല്ലെന്നും ഇവര്‍ പറയുന്നു.
വീട്ടില്‍ താമസിക്കാന്‍ താത്പര്യ്പമില്ലെന്നും ഹോട്ടല്‍വാസമാണ്
സൗകര്യപ്രദം എന്നാണ് കുടുംബം പറയുന്നത്.അതുകൊണ്ട് തന്നെ അടുത്തകാലത്തൊന്നും
ഹോട്ടലിലെ താമസം അവസാനിപ്പിക്കാനും ഇവര്‍ ആഗ്രഹിക്കുന്നില്ല. വ്യത്യസ്തമായ
ഇവരുടെ ജീവിതം സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിക്കഴിഞ്ഞു.

ഒരു സ്വീകരണമുറിയും രണ്ട ്കിടപ്പുമുറിയുമുള്ള ഹോട്ടല്‍ സ്യൂട്ടിലാണ്
എട്ടംഗകുടുംബത്തിന്റെ താമസം.സൗത്ത ്‌ചൈന മോര്‍ണിങ ്‌പോസ്റ്റ് ആണ ്ഇവരുടെ
വിചിത്ര ജീവിത കഥ റിപ്പോര്‍ട്ടു ചെയ്തത് . ഹോട്ടലിനുള്ളില്‍ നിന്ന് കുടുംബം പങ്കുവെച്ച
വീഡിയോ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു.

ചൈനയിലെ നന്‍യങ് സിറ്റിയിലെ ആഢംബര ഹോട്ടലിലാണ് ഇവരുടെ താമസം. ദിവസ വാടകയായി നല്‍കുന്നത് 1000 യുവാന്‍(ഏകദേശം11,000 ഇന്ത്യന്‍ രൂപ)

‘ഹോട്ടലില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 229-ാം ദിവസമാണ്. 1000 യുവാന്‍
ആണ്ദിവസ വാടക. ഇവിടെ കഴിയുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. അതിനാല്‍
ജീവി തകാലം മുഴുവന്‍ ഒരു ഹോട്ടലില്‍ താമസിക്കാനാണ് തീരുമാനം. ഞങ്ങള്‍ക്ക്
മറ്റു ആറ് സ്വത്തുവകകളും മികച്ച സാമ്പത്തിക ശേഷിയുമുണ്ട്’
കുടുംബാംഗങ്ങളിലൊരാള്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍
പറഞ്ഞു. ചില ഇന്റര്‍നെറ്റ ്ഉപഭോക്താക്കള്‍ ഇവരുടെ ജീവിത രീതിയില്‍
ആകൃഷ്ടരായെങ്കിലും മറ്റുചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

 

Related Articles

Back to top button