LatestThiruvananthapuram

ഡോ. കെ.ആര്‍.എസ്. നായര്‍ക്ക് എഴുത്തു മേഖലയിൽ രണ്ടു രാജ്യാന്തര ബഹുമതികൾ

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം) : പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനും ട്രെയിനറുമായ ഡോ. കെ.ആര്‍.എസ്. നായര്‍ക്ക് എഴുത്തു മേഖലയിൽ രണ്ടു രാജ്യാന്തര ബഹുമതികൾ. സാന്‍ഫ്രാന്‍സിസ്ക്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകപ്രസിദ്ധമായ ഗ്രാമര്‍ലി‘, ഇംഗ്ലീഷ് എഴുത്തുകാരുടെ രചനകൾ വിലയിരുത്തുന്ന കമ്പനിയാണ്. ഇംഗ്ലീഷിൽ ഇതിനകം 13 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞ ഡോ. കെ. ആര്‍. എസ്. നായരുടെ രചനയിലെ ഭാഷാശുദ്ധി, വ്യാകരണം, പ്രയോഗങ്ങൾ, വാക്കുകളുടെ തനിമ തുടങ്ങിയവ 13,48,786 വാക്കുകൾ അപഗ്രഥിച്ചു പഠിച്ച ഗ്രാമര്‍ലിരണ്ടു വിശേഷണങ്ങൾ വഴി ഈ എഴുത്തുകാരനെ ആദരിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
താങ്കൾ ഒരു എഴുത്തുയന്ത്രംആണ് “(You are a writing machine) ;
താങ്കൾ ആണ് ഉത്സാഹഭരിതന്‍” (You’re the Enthusiast).രാജ്യാന്തര പ്രശസ്തമായ ഈ കമ്പനി അത്യപൂർവ്വമായി നൽകുന്ന അംഗീകാരമാണ് ഡോ. നായര്‍ കരസ്ഥമാക്കിയിട്ടുള്ളത്.

ശാന്തിഗിരി ആശ്രമം ഹ്യുമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ ജനറല്‍ മാനേജര്‍ ആയ ഡോ.കെ.ആര്‍.എസ്. നായര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ട്രെയിനറും മുന്‍ ജനറല്‍ മാനേജരുമാണ്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ.കെ.ആര്‍.എസ്. നായരുടെ പതിമൂന്നാമത് പുസ്തകം, ഗുരുമഹിമയെപ്പറ്റി ഭജഗോവിന്ദത്തെ ആസ്പദമാക്കി മൂന്നു വാല്യങ്ങളിലായി എഴുതി വരുന്നതിൽ ആദ്യത്തേത്, ഈ മാസം പുറത്തിറങ്ങും. ശാന്തിഗിരി ആശ്രമത്തിനു സമീപം ജ്യോതിപുരത്ത് താമസം. ഭാര്യ ഓമന കെ.ആര്‍.എസ്.

Related Articles

Back to top button