IndiaLatest

രാജ്യത്തെ ആദ്യ അര്‍ദ്ധചാലക ചിപ്പ് ഈ വര്‍ഷം പുറത്തിറക്കും

“Manju”

അതിവേഗം വളരുന്ന സാങ്കേതികവിദ്യയിലെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് അര്‍ദ്ധചാലക ചിപ്പുകള്‍. അര്‍ദ്ധചാലകങ്ങള്‍ ഉപയോഗിക്കാത്ത ഒരു ഇലക്‌ട്രോണിക് ഉപകരണം പോലും ഇന്ന് വിപണിയില്‍ എത്തുന്നില്ല. അതുകൊണ്ടുതന്നെ വ്യാവസായികമായി ഏറെ പ്രാധാന്യമുള്ളതാണ് അര്‍ദ്ധചാലക ചിപ്പുകളുടെ നിര്‍മ്മാണം. ഇപ്പോഴിതാ അര്‍ദ്ധചാലക ചിപ്പുകളുടെ ഹബ്ബായി മാറാൻ ഒരുങ്ങുകയാണ് ഗുജറാത്ത്. മൈക്രോണ്‍ പോലുള്ള പ്രമുഖ അര്‍ദ്ധചാലക കമ്ബനികള്‍ ഗുജറാത്ത് സര്‍ക്കാരുമായി ചിപ്പ് നിര്‍മ്മാണ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

അര്‍ദ്ധചാലക ചിപ്പുകള്‍ക്കായി ചൈന അടക്കമുള്ള രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. ഗുജറാത്തില്‍ ചിപ്പ് നിര്‍മ്മാണം ആരംഭിക്കുന്നതോടെ ചൈനയെ ആശ്രയിക്കുന്ന പതിവ് രീതി ഇന്ത്യ പൂര്‍ണമായും അവസാനിപ്പിക്കുന്നതാണ്. ചിപ്പ് കമ്പനികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, ഈ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യയിലെ ആദ്യത്തെ ചിപ്പ് രാജ്യത്തിനായി സമര്‍പ്പിക്കുക. മൈക്രോണിന് പുറമേ, ലോകമെമ്പാടുമുള്ള അര്‍ദ്ധചാലക കമ്പനികള്‍ ഗുജറാത്തില്‍ നിക്ഷേപം നടത്താൻ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കൂടുതല്‍ കമ്പനികള്‍ എത്തുന്നതോടെ രാജ്യത്തെ സെമി കണ്ടക്ടര്‍ ഹബ്ബായി ഗുജറാത്ത് മാറും. ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധചാലക കമ്പനിയാണ് മൈക്രോണ്‍.

Related Articles

Back to top button