LatestThiruvananthapuram

ചൈനീസ് കാര്‍ഗോ വിമാനം ആദ്യമായി തിരുവനന്തപുരത്ത് ഇറങ്ങി

“Manju”

തിരുവനന്തപുരം വിമാനത്താവളത്തിൽ ആദ്യമായി ചൈനീസ് കാർഗോ വിമാനം ഇറങ്ങി. സിചുവാൻ എയർലൈൻസിന്റെ എയർബസ് 330-200 എന്ന ശ്രേണിയിലുള്ള കാർഗോ വിമാനമാണ് തിങ്കളാഴ്ച രാവിലെ 9.30-ഓടെ ഇവിടെ ഇറങ്ങിയത്.

ചൈനയിലെ ടിയാൻഫു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രാവിലെ എട്ടോടെ ചെന്നൈയിലെത്തിയതായിരുന്നു വിമാനം. എന്നാൽ, കാലാവസ്ഥ മോശമായതിനാൽ അവിടെ ഇറങ്ങാനായില്ല. ഇതേത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങാൻ മുഖ്യ പൈലറ്റ് സോൻ ജെഹുൻ അനുമതി ചോദിക്കുകയായിരുന്നു. ഇതുപ്രകാരം രാവിലെ 9.30 ഓടെ വിമാനം ഇവിടെ ഇറക്കുകയായിരുന്നു.

സഹ പൈലറ്റ് സാങ് സിയോ. ഫസ്റ്റ് ഓഫീസർമാരായ സോസിയാങ്, ഫെങ് തിയാൻ യാങ് എന്നിവരുൾപ്പെട്ടവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്‌. കാലാവസ്ഥ അനൂകൂലമായി എന്ന വിവരം തിരുവനന്തപുരം എയർ ട്രാഫിക് കൺട്രോളിൽ ലഭിച്ചതോടെ 10.35 ഓടെ വിമാനം തിരികെ ചെന്നൈയിലേക്കു മടങ്ങി. എല്ലാ ആഴ്ചയിലും ചൈനയിൽനിന്ന് ചരക്കുമായി എത്തുന്ന വിമാനമാണിത്.

Related Articles

Back to top button