InternationalLatest

യാത്രാ നിരോധനം അതിവേഗം നീക്കാം; നൂതന സംവിധാനവുമായി യുഎഇ

“Manju”

അബുദാബി: യാത്രാ നിരോധനം നീക്കാന്‍ നൂതന സംവിധാവുമായി യുഎഇ. എല്ലാ ജുഡീഷ്യ ല്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനങ്ങളും തല്‍ക്ഷണം ട്രാക്ക്‌ചെയ്യുകയും ആവശ്യമായ കുടിശ്ശിക അടച്ചതിന് ശേഷം ഇലക്ട്രോണിക് അംഗീകാരത്തിന്
അധികാരികള്‍ക്ക് കൈമാറുന്ന പ്രക്രിയയാണ് ആരംഭിച്ചിരുന്നത്. അബുദാബി ജുഡീഷ്യല്‍
ഡിപ്പാര്‍ട്ട്‌മെന്റാണ് പേയ്‌മെന്റ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. തല്‍ക്ഷണം ട്രാക്ക് ചെയ്യുന്നതിലൂടെ കുടിശ്ശിക അടച്ചാല്‍ അതിവേഗം പണമടച്ചതിന്റെയും റദ്ദാക്കലിന്റെയും തെളിവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കുന്നതിന് വ്യക്തികള്‍ക്ക ്ബുദ്ധിമുട്ട് നേരിടില്ലെന്നാണ് പുതിയ സംവിധാനത്തിലെ പ്രത്യേകത. എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍മാരുടെയും ജഡ്ജിമാരുടെയും
ഇടപെടലില്ലാതെ പ്രക്രിയ സുഗമമായി നടക്കുന്നുണ്ടെന്ന ്ഇത് ഉറപ്പാക്കുന്നു. പണമടയ്ക്കാത്തതിനാല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍, കുടിശ്ശിക അടച്ച് ഡിജിറ്റിലായി യാത്രാ നിരോധനം നീക്കിയ തീരുമാനത്തിന്റെ പകര്‍പ്പ് സ്മാര്‍ട്ട് ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം. അവര്‍ക്ക് യാത്രാ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനും ആവശ്യമെങ്കില്‍ സോഫ്റ്റ് കോപ്പി കാണിക്കാനും കഴിയും.

അതേസമയം, പണമടയ്ക്കാത്തതിനാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോ അല്ലെങ്കില്‍ ഒരു നിശ്ചിത തുക അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ടുകളും പി ടിച്ചെടുക്കല്‍ ഉത്തരവുകളോ ഉണ്ടായാല്‍, പിന്‍വലിക്കലുമായി മുന്നോട്ട്
പോകുന്നതിന ്പ്രതിഭാഗത്തിന് റദ്ദാക്കലിന്റെ കോപ്പി ഹാജരാക്കണം. എന്നാല്‍ മാത്രമേ യാത്രാ നിരോധനം നീക്കാന്‍ സാധിക്കൂ. ഈ പുതിയ സംവിധാനം, പ്രതിയുടെ കേസിലെ തുടര്‍ നടപടികളെയും നിരീക്ഷണത്തെയും കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ക്കൊപ്പം ഇവയുടെ വിവരം കൃത്യമായി ഡിജിറ്റല്‍ സംവിധാനത്തിലൂടെ ജഡ്ജിമാരെയും ഓഫിസര്‍മാരെയും അറിയിക്കും.

Related Articles

Back to top button