IndiaLatest

എം.പിമാരുടെ ശമ്പളം കുറയ്‌ക്കാനുള്ള ബില്‍ പാസാക്കി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും 30 ശതമാനം വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ ലോക്സഭ പാസാക്കി. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ വിനിയോഗിക്കുന്നതിനായി ആണിത് . പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പള, ആനുകൂല്യ, പെന്‍ഷന്‍ ഭേദഗതി ബില്‍ 2020 നാണ് ലോക്സഭ ഏകകണ്ഠേന അംഗീകാരം നല്‍കിയത്.

പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് ബില്‍ ഇന്നലെ ലോക് സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്പളം കുറയ്ക്കുക. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് ഏപ്രില്‍ ആദ്യവാരം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ ശമ്പളമാണ് കുറയ്ക്കുക. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗവര്‍ണര്‍മാര്‍ തുടങ്ങിയവരും 30 ശതമാനം ശമ്പളം കുറയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

Related Articles

Back to top button