KeralaLatest

തദ്ദേശ സ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

“Manju”

പാലക്കാട്: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ മൃണ്മയി ജോഷി അറിയിച്ചു.

13 ബ്ലോക്ക് പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. പാലക്കാട് ജില്ല തമിഴ്നാട് സംസ്ഥാനവുമായും തൃശൂര്‍, മലപ്പുറം ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്നതിനാല്‍ കൂടുതല്‍ ജാഗ്രത കണക്കിലെടുത്താണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുള്ളത്.

ബ്ലോക്ക് തല നോഡല്‍ ഓഫീസര്‍മാര്‍ തങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ മേല്‍നോട്ടം നല്‍കുകയും വിലയിരുത്തുകയും ചെയ്യും. കൂടാതെ ഗ്രാമപഞ്ചായത്തുകളിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നോഡല്‍ ഓഫീസര്‍മാരുടെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെയും പ്രവര്‍ത്തനങ്ങളും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളും ഉറപ്പാക്കും

Related Articles

Back to top button