HealthLatest

അസുഖങ്ങള്‍ വരുമ്പോഴല്ല; വ്യായാമം കൗമാരത്തിലേ തുടങ്ങാം

“Manju”

അസുഖങ്ങള്‍ വരുമ്പോഴോ ഒരു പ്രായം കഴിയുമ്പോഴാണ് വ്യായാമത്തെ കുറിച്ച് പോലും പലരും ചിന്തിക്കുന്നത്. അതും ഡോക്ടര്‍ പറഞ്ഞാല്‍ മാത്രം. കൗമാരകാലത്ത് തന്നെ വ്യായാമം തുടങ്ങണമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കൗമാരകാലത്ത് വ്യായാമം തുടങ്ങിയാല്‍ ഹൃദ്രോഗവും പ്രമേഹമൊക്കെ രോഗങ്ങളൊക്കെ വരാതെ കാക്കുമെന്ന് ഫിന്‍ലന്‍ഡിലെ ഇവാസ്‌കില സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

കൗമാരകാലത്തിലെ കുറഞ്ഞ കാര്‍ഡിയോറെസ്പിറേറ്ററി ഫിറ്റ്‌നസ് 57-64 വയസ്സിലെ ഹൃദ്രോഗ,ചയാപചയ പ്രശ്‌നനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം പറയുന്നു. 45 വര്‍ഷത്തോളം നീണ്ട പഠനത്തില്‍ പങ്കെടുത്തവരുടെ കൗമാരകാലത്തെ ആരോഗ്യ വിവരങ്ങള്‍ 12 നും 19 നും വയസ്സിനിടയില്‍ ശേഖരിച്ചു. ഇവരുടെ അരക്കെട്ടിന്റെ വ്യാപ്തി 37-44,57-64 പ്രായ വിഭാഗങ്ങളിലും അളന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കാര്‍ഡിയോമെറ്റബോളിക് സ്‌കോര്‍ നിര്‍ണയിച്ചത്.

 

Related Articles

Back to top button