KeralaLatest

പാഴ്‌സല്‍ ഭക്ഷണത്തില്‍ ലേബല്‍ ഇല്ലെങ്കില്‍ കുടുങ്ങും

“Manju”

കൊല്ലം: ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങള്‍ പാഴ്‌സല്‍ നല്‍കുമ്പോള്‍ സമയവിവരം ഉള്‍പ്പെടെയുള്ള ലേബല്‍ ഇല്ലെങ്കില്‍ നടപടി. ഭക്ഷണം തയാറാക്കിയ ദിവസവും സമയവും രണ്ട് മണിക്കൂര്‍ സമയത്തിനകം കഴിക്കണം എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഭക്ഷണ പാര്‍സലില്‍ ഉള്‍പ്പെടുത്തണം എന്ന ഉത്തരവ് കഴിഞ്ഞ ജനുവരിയില്‍ ഉത്തരവ് ഭക്ഷ്യ സുരക്ഷ വകുപ്പ് പിടിമുറുക്കിയിരുന്നു. അതിലൊന്നുകൂടി പിടിമുറുക്കുവാന്‍ ഒരുങ്ങുകയാണ് ഭക്ഷ്യവകുപ്പ്.

ഈ ഉത്തരവ് ഇറങ്ങിയ ആദ്യ നാളുകളില്‍ പലസ്ഥാപനങ്ങളും ലേബല്‍ വച്ചാണ് ഭക്ഷണം പാര്‍സലായി നല്‍കിയിരുന്നത്. ആസമയത്ത ്ഭക്ഷ്യ സുരക്ഷവകുപ്പ് പ രിശോധനകളും നടത്തിയിരുന്നു . വീഴ്ച കണ്ടെത്തി യവര്‍ക്ക് നോട്ടീസ് നല്‍കുന്നതും പിഴ ഈടാക്കുന്നതുമായിരുന്നു അന്നത്തെ നടപടി . എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞതോടെ ലേബലുകള്‍ അപ്രത്യ ക്ഷമായി . നടപടിയുമില്ലാതായി . എന്നാല്‍, ഇനിയങ്ങനെ ആകില്ലെന്ന ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷവകുപ്പ്. ഈ വിഷയത്തിലുള്ള പൊതു താല്‍പര്യ ഹര്‍ജിയില്‍ ലേബല്‍ ഉറപ്പാക്കാന്‍ കര്‍ശന നടപടി വേണമെന്ന ്‌ഹൈകോടതി പരാമര്‍ശം കൂടി വന്നതോടെയാണ് വകുപ്പ് വീണ്ടും നടപടി ഊര്‍ജി തമാക്കുന്നത്.

ലേബല്‍ ഇല്ലാതെ ഇനി പാര്‍സല്‍ വില്‍ക്കാന്‍ അനുവദിക്കില്ല. ലേബല്‍ എന്ന് ഉറപ്പാക്കാന്‍ വരും ദിനങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷവകുപ്പ് അധികൃതര്‍ വ്യക്തമാക്കി . ഇനി നോട്ടീസലും പിഴയിലും നടപടി ഒതുങ്ങില്ല. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ച് കേസ് എടുക്കുമെന്നും അധികൃതര്‍ പറയുന്നു . നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ ഉടന്‍ സ്‌പെ ഷല്‍ ഡ്രൈവ് പരിശോധനകള്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ആരംഭിക്കും .

 

Related Articles

Back to top button