LatestThiruvananthapuram

കേരള ഗെയിംസ് ; അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

“Manju”

തിരുവനന്തപുരം ; ഇന്ന് പ്രഥമ കേരള ഗെയിംസിന്റെ അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാകും. മത്സരങ്ങള്‍ നടക്കുക തിരുവനന്തപുരം യൂണിവേഴ്‌സ്‌റ്റി സ്റ്റേഡിയത്തിലാണ്. അത്‌ലറ്റിക് വിഭാഗത്തില്‍ മാറ്റുരയ്ക്കുന്നത് 14 ജില്ലകളില്‍ നിന്നുമായി നൂറിലധികം താരങ്ങളാണ്.

ഇന്നും ഗെയിംസിനോടനുബന്ധിച്ചുള്ള അക്വാട്ടിക് മത്സരങ്ങള്‍ തുടരും. അതേസമയം തിരുവനന്തപുരത്തിന്റെ ആധിപത്യം മെഡല്‍ വേട്ടയില്‍ തുടരുകയാണ്. തിരുവനന്തപുരം 22 സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവുമായി ഒന്നാം സ്ഥാനത്താണ്. എറണാകുളമാണ് 19 മെഡലുകളുമായി രണ്ടാം സ്ഥാനത്ത്.

Related Articles

Back to top button