IndiaLatest

അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ മധുരം വിറ്റു; ആമസോണിന് നോട്ടീസ്

“Manju”

ന്യൂഡല്‍ഹി: അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ മധുരം വിറ്റതിന് ആമസോണിന് നോട്ടീസയച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഏഴ് ദിവസത്തിനകം മറുപടി ലഭിക്കാത്തപക്ഷം 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം കമ്പനിക്കെതിരെ ആവശ്യമായ നടപടികള്‍ ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

ഇനിയും ഉദ്ഘാടനം കഴിഞ്ഞിട്ടില്ലാത്ത അയോധ്യ രാമക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദമെന്ന പേരില്‍ ആമസോണ്‍ മധുരപലഹാരങ്ങള്‍ വിറ്റഴിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാരോപിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് നല്‍കിയ പരാതിയിലാണ് നടപടി. ഇതു പരിഗണിച്ച കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പ്രസാദം എന്ന പേരില്‍ തെറ്റിധരിപ്പിച്ച ്ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഓണ്‍ലൈനായി വില്‍ക്കുന്നത് ഉല്‍പന്നത്തിന്റെ യഥാര്‍ഥ സവിശേഷതകള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുമെന്നും അറിയിച്ചു.

ശ്രീ റാം മന്ദിര്‍ അയോധ്യ പ്രസാദ്, രഘുപതി നെയ്യ്‌ലഡൂ, അയോധ്യ രാം മന്ദിര്‍ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡൂ, രാം മന്ദിര്‍ അയോധ്യ പ്രസാദ്, ദേശി കൗമില്‍ക്ക്‌പേഡ എന്നിവയാണ് ആമസോണില്‍ വില്‍പനയ്ക്കായി ഉണ്ടായിരുന്നത്.

 

Related Articles

Back to top button