KeralaLatest

ആരോഗ്യ സെമിനാറും മെഡിക്കൽ ക്യാംപും സംഘടിപ്പിച്ചു

“Manju”

മാവേലിക്കര: ഉമ്മൻ ചാണ്ടി സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആരോഗ്യ സെമിനാറും മെഡിക്കൽ ക്യാംപും സംഘടിപ്പിച്ചു. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്സി ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് അനി വർഗീസ് അധ്യക്ഷത വഹിച്ചു. ഡോ. ജെറിമാത്യു ആമുഖ പ്രഭാഷണം നടത്തി.

കെ.ആർ.മുരളീധരൻ, കുഞ്ഞുമോൾ രാജു, നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, കെ.ഗോപൻ, റ്റി. കൃഷ്ണകുമാരി, കെ.എൽ.മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, മനസ് രാജൻ, ശാന്തി അജയൻ, ലത മുരുകൻ, വി.പി.ജയചന്ദ്രൻ, അജിത്ത് കണ്ടിയൂർ, കുറത്തികാട് രാജൻ, അനിത വിജയൻ, രമേശ് ഉപ്പാൻസ്, റജി കുഴിപ്പറമ്പിൽ, മഹാദേവൻ, ശാന്തി തോമസ്, ഉമ ഇടശേരിൽ, പ്രഭ, ബോബൻ ഹാരൂക്ക്, കോശി ഇടിക്കുള എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button