IndiaLatest

തീപ്പെട്ടി കമ്പുകളില്‍ രാമക്ഷേത്രത്തിന്റെ മാതൃക നിർമ്മിച്ച്‌ ഒഡിഷ ശില്‍പി

“Manju”

ഭുവനേശ്വർ: പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി തീപ്പെട്ടി കമ്പില്‍ രാമക്ഷേത്രത്തിന്റെ മാതൃക നിർമ്മിച്ച്‌ ഒഡിഷ ശില്‍പി. ശാശ്വത് ര‍ഞ്ജൻ എന്ന ശില്‍പിയാണ് പുരിയില്‍ രാമക്ഷേത്രത്തിന്റെ മാതൃക നിർമ്മിച്ചത്.

936 തീപ്പെട്ടി കമ്പുകളാണ് ഇതിനായി ഉപയോഗിച്ചത്. 14 ഇഞ്ച് നീളവും ഏഴ് ഇഞ്ച് വീതിയുമുള്ള രാമക്ഷേത്രത്തിന്റെ മാതൃക ആറ് ദിവസമെടുത്താണ് നിർമ്മിച്ചതെന്ന് ശാശ്വത് പറഞ്ഞു. ഇതിലും ചെറിയ മാതൃക ഇനി ആർക്കും നിർമ്മിക്കാൻ കഴിയില്ലെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ നിർമിച്ച രാമക്ഷേത്രത്തിന്റെ മാതൃക പ്രധാനമന്ത്രിക്ക് നല്‍കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button