KeralaLatestMalappuram

കാവ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

“Manju”

കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ നടപ്പിലാക്കിവരുന്ന നമുക്കുവേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിന്‍റെ ഭാഗമായി കാവ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ അപൂർവ്വമായ വൃക്ഷത്തൈകൾ, ഔഷധസസ്യങ്ങൾ എന്നിവ വച്ചു പിടിപ്പിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്ര താരം വിനുമോഹൻ നിർവഹിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ ജി മഞ്ജുകുട്ടൻ,ബെറ്റ്‌സൺ വർഗ്ഗീസ്, ശോഭനദാസ്, ഗോപൻ ജി.ചക്കാലയിൽ, സനീഷ് സച്ചു, ആദിത്യ സന്തോഷ്‌, അനുശ്രീ, അജ്മൽ, സുമയ്യാ സലാം, ഡോ. സമന്ത്‌, എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button