InternationalLatest

കോവിഡ് രോഗികളുടെ എണ്ണം 9,404 ആയി കുറഞ്ഞു

“Manju”

ജിദ്ദ: സൗദിയില്‍ നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 9,404 ആയി കുറഞ്ഞു. ഇവരില്‍ 1,387 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇന്ന് 766 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗമുക്തരായവര്‍ 1,532 ആയി ഉയര്‍ന്നു. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,36,693 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,18,911 ഉം ആയി.12 രോഗികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,378 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.68 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്.

Related Articles

Back to top button