KeralaLatest

പൗര്‍ണ്ണമി ദീപപ്രദക്ഷിണം ഭക്തിസാന്ദ്രം: ഫോട്ടോസ്

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമപരിസരമാകെ എണ്ണത്തിരികളുടെ ദീപപ്രഭപരത്തി ശുഭ്രവസ്ത്രധാരികളായി വ്രതനിഷ്ഠയോടെയെത്തിയ ഗുരുഭക്തര്‍ ബുധനാഴ്ച വൈകിട്ട് പൗര്‍ണ്ണമിയോടനുബന്ധിച്ച് നടന്ന ദീപപ്രദക്ഷിണത്തില്‍ പങ്കെടുത്തു.

ഭക്തിയുടെ നിറവില്‍ വിശ്വാസികള്‍ താലത്തില്‍ ദീപമേന്തി സന്ധ്യാനേരത്തില്‍ ആശ്രമം വലംവച്ചു. അഖണ്ഡമന്ത്രാക്ഷരീമുഖരിതമായ അന്തരീക്ഷത്തില്‍ മനസ്സുകള്‍ ഗുരുപാദത്തിലര്‍പ്പിച്ചു.

ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ഗുരുമന്ത്രം അന്തരീക്ഷത്തില്‍ പ്രതിധ്വനിച്ചു. ദീപ പ്രദക്ഷിണത്തിന് സന്യാസി സന്യാസിനിമാര്‍ നേതൃത്വം നല്‍കി. പഞ്ചവാദ്യം’, ‘നാദസ്വരം’ (വിവിധ വാദ്യോപകരണങ്ങള്‍), ഘോഷയാത്രയുടെ ഭംഗി കൂട്ടി.

ശാന്തിഗിരിയുടെ കേന്ദ്രാശ്രമമായ പോത്തന്‍കോടും ആശ്രമം ബ്രാഞ്ചുകളിലും പൗര്‍ണ്ണമിയോടനുബന്ധിച്ച് ദീപപ്രദക്ഷിണം നടന്നു.

പൗര്‍ണ്ണമി ദിവസത്തില്‍ പ്രാര്‍ത്ഥനാ സങ്കല്പത്തോടെ സൂരോദയം മുതല്‍ സൂര്യാസ്തമനം വരെ ഉപവാസമനുഷ്ഠിക്കുന്നവരും, ഒരിക്കലനുഷ്ഠിക്കുന്നവരും ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പൗര്‍ണ്ണമി വ്രതം വിദ്യാലാഭത്തിന് അത്യുത്തമം.

ഹിന്ദു മതത്തില്‍ ദൈവത്തിന്റെ പ്രീതി ലഭിക്കുവാന്‍ അത്യുത്തമമായ വ്രതാണ് പൗര്‍ണ്ണമി വ്രതം. ദക്ഷിണേന്ത്യയില്‍ ഇത് പൂര്‍ണിമ എന്നും അറിയപ്പെടുന്നു.

അന്നേ ദിവസത്തെ പ്രാര്‍ത്ഥനയും വ്രതാനുഷ്ഠാനവും മുജ്ജന്മ പാപങ്ങള്‍ക്കുള്ള പരിഹാരമാണെന്നാണ് വിശ്വാസം. സര്‍വ്വ ദേവതാ പ്രീതിക്കും ഉത്തമമാണ് പൗര്‍ണമി വ്രതം.

ശാന്തിഗിരിയില്‍ ഗുരുവാക്കനുസരിച്ചാണ് ഓരോരുത്തരും പൗര്‍ണ്ണമി വ്രതം അനുഷ്ഠിക്കുന്നത്.

Related Articles

Back to top button