KeralaLatest

വയോധികനെ കൊലപ്പെടുത്തി

“Manju”

അതിരപ്പിള്ളി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് മുനിപ്പാറയില്‍ വയോധികനെ കൊലപ്പെടുത്തി. സംഘം ചേര്‍ന്ന് വെട്ടിയും ചവിട്ടിയുമായിരുന്നു കൊലപാതകം. കളത്തില്‍ ദേവസി (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വീടിനു സമീപത്തെ വഴി സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.നേരത്തെ വഴി സംബന്ധിച്ച്‌ തര്‍ക്കവും വഴക്കും ഉണ്ടായിട്ടുള്ളതാണ്. ഈ വിഷയത്തില്‍ ദേവസിയുടെ പേരില്‍ കേസുണ്ട്. ശനിയാഴ്ച രാവിലെയും വഴിയുടെ പേരില്‍ വഴക്കുണ്ടായി. മൂന്ന് പേര്‍ ദേവസിയെ മര്‍ദ്ദിക്കുകയായിരുന്നു. കാലിന് താഴെയാണ് വെട്ടേറ്റത്.എതിരാളികള്‍ വയറ്റില്‍ ചവിട്ടിയതാണ് മരണകാരണമെന്നറിയുന്നു. എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

Related Articles

Back to top button