KeralaLatest

ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിൽ കോഴിക്കോട് റോക്കിൻസ് ഗ്രൂപ്പ്‌ സംഗീത കൂട്ടായ്മആഘോഷിച്ചു.

റോക്കിൻസ് ഗ്രൂപ്പിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ആശ്രമവും കലാരംഗവും സന്ദർശിച്ചത്.

“Manju”

പോത്തൻകോട് : കോഴിക്കോട് റോക്കിൻസ് സിംഗേഴ്സ് ഗ്രൂപ്പിലെ കലാകാരന്മാർ ജനുവരി 27 ന് രാവിലെ പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. സ്വാമി ജനപ്രഭ ജ്ഞാന തപസ്വി സന്ദർശകരോട് ആശ്രമത്തെ പരിചയപ്പെടുത്തി സംസാരിച്ചു.

റോക്കിൻസ് ഗ്രൂപ്പ്‌ സംഗീത കൂട്ടായ്മആഘോഷം ചിത്രങ്ങളിലൂടെ…

ഉച്ചക്ക് 2 മണിക്ക് ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിൽ എത്തി ചേർന്നസിംഗേഴ്സ് ഗ്രൂപ്പ്‌ അംഗങ്ങളെ ഗവേണിംഗ് കമ്മിറ്റി, ഏരിയ കമ്മിറ്റി ചുമതലക്കാർ സ്വീകരിച്ചു. റോക്കിൻസ് ഗ്രൂപ്പിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ആശ്രമവും കലാ രംഗവും സന്ദർശിച്ചത്. വിശ്വസംസ്കൃത കലാരംഗം ഹെഡ് സ്വാമി ജനസമ്മതൻ കലാ പരിപാടികൾ ഉത്ഘാടനം ചെയ്തു. ആർട്സ് & കൾച്ചർ സീനിയർ അഡ്വൈസർ (പബ്ലിക് റിലേഷൻസ്) ഡോ. റ്റി.എസ്. സോമനാഥൻ, അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി. പ്രമോദ്, സീനിയർ മാനേജർ എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. കലാകാരന്മാർ സംഗീത പരിപാടികൾ അവതരിപ്പിച്ചു. റാം മോഹൻ സ്വാഗതവും വി.കെ.ഉല്ലാസ് നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button