IndiaLatest

 മധ്യപ്രദേശില്‍ പടക്കശാലയില്‍ സ്ഫോടനം ആറു മരണം, 60 പേര്‍ക്ക് പരിക്ക്

“Manju”

മധ്യപ്രദേശിൽ പടക്കശാല കത്തി 8 മരണം | India News | National News | Malayalam  News | Manorama Online
ഭോപ്പാല്‍: മധ്യപ്രദേശില്‍ പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹാര്‍ദയിലാണ് സംഭവം. പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടിത്തമാണ് സ്‌ഫോടനത്തില്‍ കലാശിച്ചത്. ഫാക്ടറിയില്‍ നിരവധി സ്‌ഫോടനങ്ങളാണ് നടന്നത്. ഫാക്ടറിയില്‍ നിന്ന് തീഗോളം ഉയരുന്നത് കണ്ട് സമീപപ്രദേശത്തുള്ളവര്‍ പരിഭ്രാന്തിയിലായി. സ്‌ഫോടനത്തിനിടെ പ്രകമ്ബനം അനുഭവപ്പെട്ടതായും പ്രദേശത്തുള്ളവര്‍ പറയുന്നു.
നിരവധി ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് തുടരുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും തേടിയതായി ജില്ലാ കലക്ടര്‍ ഋഷി ഗാര്‍ഗ് അറിയിച്ചു.
സ്‌ഫോടനം നടന്ന സമയത്ത് ഫാക്ടറിയില്‍ 150 ജീവനക്കാര്‍ ഉണ്ടായിരുന്നതായി സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട ജീവനക്കാരന്‍ പറഞ്ഞു. ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. സംഭവത്തെ കുറിച്ച്‌ അധികൃതരില്‍ നിന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് റിപ്പോര്‍ട്ട് തേടി.

Related Articles

Back to top button