KeralaLatest

കോഴിക്കോട് സിറ്റി യൂണിറ്റില്‍ പൂജിതപീഠം സത്സംഗം നടന്നു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയയിലെ സിറ്റി യൂണിറ്റില്‍ വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ച് വ്യാഴാഴ്ച സത്സംഗം നടന്നു. കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. വ്യാഴാഴ്ച പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും ആശ്രമത്തില്‍ കര്‍മ്മത്തിലും പ്രാര്‍ത്ഥനയിലുമുള്ള സവിശേഷതയെക്കുറിച്ചും സ്വാമി സംസാരിച്ചു. കോഴിക്കോട് ഏരിയയില്‍ 15 യൂണിറ്റുകളിലും വ്യാഴാഴ്ച സത്സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോഴിക്കോട് വിശ്വജ്ഞാന മന്ദിരത്തില്‍ നടന്ന സത്സംഗത്തിലും പ്രാര്‍ത്ഥനയിലും കര്‍മ്മത്തിലും ഗുരുഭക്തര്‍ ആവേശപൂര്‍വ്വം പങ്കെടുത്തു.

 

Related Articles

Back to top button