KeralaLatest

കര്‍ഷക സംഘടനകളുടെ ‘ദില്ലി ചലോ’ മാര്‍ച്ച് ഇന്ന്; വന്‍ ഗതാഗതക്കുരുക്ക്

“Manju”

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ‘ദില്ലി ചലോ’ മാര്‍ച്ച് ഇന്ന്. ഇതുമായി ബന്ധപ്പെട്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി. ഏതു സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിലാണ് ഡല്‍ഹി പൊലീസ്. നൂറുകണക്കിന് അര്‍ധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത ്‌ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി. വാഹന പരിശോധന കര്‍ശനമാക്കിയതോടെ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

മൂന്നു വര്‍ഷം മുന്‍പ് കര്‍ഷക സമരത്തിന്റെ ഭാഗമായി ഡല്‍ഹിയിലേക്കു നടത്തിയ മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അന്നത്തെ സമരത്തെ അനുസ്മരിപ്പിച്ച് ഇത്തവണയും സമ്പൂര്‍ണ തയാറെടുപ്പുകളോടെയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരുന്നത്.

സമരത്തിനു മുന്നോടിയായി ഡല്‍ഹിയിലെ മെട്രോ ഗേറ്റുകള്‍ അടച്ചു. മാര്‍ച്ചിനെ നേരിടാന്‍ പഞ്ചാബ്, ഡല്‍ഹി, ഹരിയാന അതിര്‍ത്തികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂര്‍, സിംഘു, ഗാസിപൂര്‍, ബദര്‍പൂര്‍ എന്നിവിടങ്ങളില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

 

Related Articles

Back to top button