KeralaLatest

കോവിഡ് മരണനിരക്കില്‍ വര്‍ധന

“Manju”

കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് മരണനിരക്ക് വീണ്ടും കൂടുന്നു. പത്ത് ദിവസത്തിനിടെ 83 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം കൂടുതലായ തിരുവനന്തപുരത്ത് 17, എറണാകുളം 15, കോഴിക്കോട് 9, കൊല്ലം 9 എന്നിങ്ങനെയാണ് പ്രധാന ജില്ലകളിലെ മരണ നിരക്ക്. ജൂണില്‍ മാത്രം 150ല്‍ അധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു. എന്നാല്‍, കോവിഡ് മരണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.

രോഗ തീവ്രത കുറഞ്ഞതും വ്യാപന ശേഷി കൂടുതലുള്ളതുമായ ഒമൈക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്. സ്‌കൂള്‍ തുറന്നതോടെ സമൂഹവുമായി നേരിട്ട് ഇടപെടാത്തവരിലും രോഗബാധയുണ്ടാകുന്നുണ്ട്. പ്രായമേറിയവരും അസുഖബാധിതരായവരുമാണ് ഇപ്പോള്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്നതെന്ന് ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ. സാമുവല്‍ കോശി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത പക്ഷം അടുത്ത മാസത്തോടെ രോഗ വ്യാപനത്തോത് വീണ്ടും ഉയരാനും അതനുസരിച്ച്‌ മരണ നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്‌ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. വൈറസ് ബാധ നേരത്തേ കണ്ടെത്തുന്നതിനും റിപ്പോര്‍ട് ചെയ്യുന്നതിനും ചികില്‍സക്കും നിരന്തരശ്രദ്ധ അനിവാര്യമാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

വാക്‌സിനേഷന്റെ തോത് കൂട്ടണം. കോവിഡ് ക്‌ളസ്‌റ്ററുകള്‍ കണ്ടെത്തി രോഗവ്യാപനം തടയണം. ഉല്‍സവങ്ങളുടെയും തീര്‍ഥാടനങ്ങളുടെയും മാസങ്ങളാണ് വരാനിരിക്കുന്നത്. ഇത് അന്തര്‍സംസ്‌ഥാന യാത്രകള്‍ക്ക് കാരണമാകും. അതില്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Related Articles

Back to top button