InternationalLatest

ക്യാൻസറിനെതിരെയുള്ള വാക്സിനുകള്‍ ഉടൻ പുറത്തിറക്കും

“Manju”

മോസ്കോ: ക്യാൻസറിനെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വാക്സിനുകള്‍ ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാമിഡർ പുട്ടിൻ അറിയിച്ചു. വാക്സിനുകള്‍ അല്ലെങ്കില്‍ ഇമ്മ്യൂണോ മോഡുലേറ്ററി മരുന്നുകള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്ന നടപടികള്‍ ശാസ്ത്രജ്ഞൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അധികം വൈകാതെ തന്നെ വ്യക്തിഗത ചികിത്സാ രീതികളില്‍ ഇവ ഉപയോഗിക്കുന്നതാണ്. അതേസമയം, ഏതുതരത്തിലുള്ള ക്യാൻസറിനെതിരെയാണ് വാക്സിൻ വികസിപ്പിച്ചെന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുട്ടിൻ പുറത്തുവിട്ടിട്ടില്ല.

ലോകത്ത് നിരവധി കമ്പനികള്‍ ഇതിനോടകം തന്നെ ക്യാൻസറിനെതിരെ വാക്സിനുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളില്‍ ഏർപ്പെട്ടിട്ടുണ്ട്. വ്യക്തിഗത ക്യാൻസർ ചികിത്സകള്‍ ലഭ്യമാക്കുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കാൻ ജർമ്മനി ആസ്ഥാനമായുള്ള ബയോഎൻടെക്കുമായി യുകെ സർക്കാർ കഴിഞ്ഞ വർഷം കരാറില്‍ ഒപ്പിട്ടിരുന്നു. മെഡേണ അടക്കമുള്ള നിരവധി ആഗോള ഫാർമസ്യൂട്ടിക്കല്‍ കമ്ബനികളാണ് ക്യാൻസറിനെതിരെ വാക്സിൻ വികസിപ്പിക്കുന്നത്. സർവിക്കല്‍ ക്യാൻസർ ഉള്‍പ്പെടെ നിരവധി അർബുദങ്ങള്‍ക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകള്‍ക്കെതിരെയും, കരള്‍ ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബിക്കെതിരെയും പ്രവർത്തിക്കുന്ന ചുരുക്കം ചില വാക്സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button