KeralaLatest

ഗുരു സത്യമാണെങ്കില്‍ ശിഷ്യനും അപ്രകാരമാണ്; ആനന്ദപുരം സത്സംഗം നടന്നു

“Manju”

പോത്തന്‍കോട്: ഗുരുശിഷ്യ ബന്ധത്തിന്റെ മഹിമ വിളംബരം ചെയ്യുന്ന പുണ്യ മുഹൂര്‍ത്തമാണ് പൂജിത പീഠസമര്‍പ്പണമായി നാം ആഘോഷിക്കുന്നത്. ഓരോ ശിഷ്യന്റെയും ജീവിതത്തിലെ നിര്‍ണായകമായ കാലയളവാണിത്. നമ്മുടെ എല്ലാവിധ ദോഷങ്ങളും മാറ്റി എന്ത് നന്മയാണോ അത് തന്ന് രക്ഷിക്കണമെന്ന് ഗുരുവിനോട് പ്രാര്‍ത്ഥിക്കാന്‍ ലഭിച്ച അവസരമാണിതെന്ന് ശാന്തിഗിരി ഹെല്‍ത്ത് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അഡ്മിനിട്രേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി പറഞ്ഞു.

നമ്മുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അത് ഒരു ഊര്‍ജമായി ഭവിക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ ഒരു പരിവര്‍ത്തനം നമ്മളില്‍ സംഭവിക്കുന്നുണ്ട്. ഗുരുവുണ്ടെങ്കിലേ ശിഷ്യനുള്ളു. ഈ പ്രപഞ്ചത്തോളം ആഴമുള്ളതാണ് ഈ ബന്ധം. ഗുരു സത്യമാണെങ്കില്‍ ശിഷ്യനും അപ്രകാരമാണ്. ഗുരുവും ശിഷ്യനും രണ്ടല്ല ഒന്നാണ്. ഇത് യഥാര്‍ത്ഥ്യമാകണം. ഈ യാഥാര്‍ത്ഥ്യം മറ്റുള്ളവര്‍ക്കും കൂടി ബോധ്യമാവണമെന്നും സ്വാമി പറഞ്ഞു. ഇവിടെയാണ് ശാന്തിഗിരിയിലെ ഗുരുശിഷ്യബന്ധം വേറിട്ടു നില്‍ക്കുന്നത്്. ജനങ്ങളെ സത്യത്തിന്റെ വഴിയേ തിരിച്ചു വിടുക എന്നതാണ് ആ യാത്രയുടെ ലക്ഷ്യം. ശാന്തിഗിരി ആശ്രമം പൂജിത പീഠം സമര്‍പ്പാണാഘോഷവുമായി ബന്ധപ്പെട്ട് ആനന്ദപുരം യൂണിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

ശാന്തിഗിരി വിശ്വസംസ്‌കൃതികലാരംഗം, ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് കണ്‍വീനര്‍ അനില്‍കുമാര്‍ വി, മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ഗീതാഭായി ബി തുടങ്ങിയവര്‍ സംസാരിച്ചു. സത്സംഗത്തിന് ശേഷം പ്രസാദ വിതരണവും ഭക്ഷണ വിരുന്നും നടന്നു.

Related Articles

Back to top button